Saturday, 10 October 2009

ഭിക്ഷ


ഭിക്ഷ

ഒരിക്കല്‍ ഒരു നാളെന്‍ഹൃദയത്തില്‍

ദൈവം ഞാനറിയാതെ
ഒരു ഒരു അക്ഷയപാത്രം നിക്ഷേപിച്ചു ....
.അതില്‍ നിറയെ സ്നേഹവും കരുണയും ആയിരുന്നു ...
ഒരു അപ്പൂപ്പന്‍ താടി പോലെ
ഞാന്‍ അതിനെ പേറി നടന്നു ....
കുന്തി പുത്രനോടെന്നപോലെ
വന്നവര്‍ വന്നവര്‍ എല്ലാം
എന്നോട് സ്നേഹവും , കരുണയും
ഭിക്ഷ യാചിച്ചു .....
ഞാനതെല്ലാം അവരുടെ ഹൃദയത്തിലേക്ക്‌
ഒരു പ്രേവാഹമാക്കി ......
ഒടുവിലെന്‍ അക്ഷയപാത്രം ശൂന്യം ആയതു
അറിഞ്ഞില്ല ഞാന്‍ .....
അറിഞ്ഞവര്‍ അറിഞ്ഞവര്‍ തിരിഞ്ഞു നടന്നകന്നു
ഓടിയടുത്തു ഞാനവരുടെ അരികില്‍
യാചിച്ചു ഒരിറ്റു കരുണയും , സ്നേഹവും
അവരുടെ മുഖം മൂടുപടം കൊണ്ട്
മറഞ്ഞിരുന്നു ...അതെന്നെ അവരില്‍ നിന്ന്
മറച്ചതാണോ ????അറിയില്ല ഒന്നരിയമെനിക്ക്

അറിഞ്ഞില്ല അവരെന്‍ മുഖം...
കേട്ടില്ല അവെരെന്‍ രോദനം .....

ഒടുവിലെപ്പോഴോ പ്രജ്ഞ നശിചോരെന്‍
ഹൃദയ അറകള്‍ മരുഭൂമിയായി
വിണ്ടു കീറി ചോര കിനിഞ്ഞു
പനചിരങ്ങവേ ......
വിങ്ങും വേദനയില്‍ ഒരു ആര്‍ത്ത നാദം
രാവും പകലും സാക്ഷി ആയി ഞാന്‍ മുഴക്കവേ ....
ആ പ്രധിദ്വനിയില്‍
നാലുച്ചുവരുകള്‍ക്കും
ചങ്ങല്‍കള്‍ക്കും കൂട്ട് ആയി
തളര്‍ന്നുറങ്ങി ഇന്നും .......
ഞാനൊരു പൈതലായി ........

3 comments:

  1. നന്നായിരിയ്ക്കുന്നു

    ReplyDelete
  2. കരുണയും മനുഷ്യപ്പറ്റുമാവും
    ചങ്ങലകള്‍ക്ക് ഒരാളെ അവകാശിയാക്കുന്നത്.
    എത്ര വിചിത്രമാണ്
    ഭൂമിയുടെ നിയമങ്ങള്‍...

    ReplyDelete
  3. അറിഞ്ഞില്ല അവരെന്‍ മുഖം...
    കേട്ടില്ല അവെരെന്‍ രോദനം .....

    ReplyDelete