Saturday, 10 October 2009

ഭിക്ഷ


ഭിക്ഷ

ഒരിക്കല്‍ ഒരു നാളെന്‍ഹൃദയത്തില്‍

ദൈവം ഞാനറിയാതെ
ഒരു ഒരു അക്ഷയപാത്രം നിക്ഷേപിച്ചു ....
.അതില്‍ നിറയെ സ്നേഹവും കരുണയും ആയിരുന്നു ...
ഒരു അപ്പൂപ്പന്‍ താടി പോലെ
ഞാന്‍ അതിനെ പേറി നടന്നു ....
കുന്തി പുത്രനോടെന്നപോലെ
വന്നവര്‍ വന്നവര്‍ എല്ലാം
എന്നോട് സ്നേഹവും , കരുണയും
ഭിക്ഷ യാചിച്ചു .....
ഞാനതെല്ലാം അവരുടെ ഹൃദയത്തിലേക്ക്‌
ഒരു പ്രേവാഹമാക്കി ......
ഒടുവിലെന്‍ അക്ഷയപാത്രം ശൂന്യം ആയതു
അറിഞ്ഞില്ല ഞാന്‍ .....
അറിഞ്ഞവര്‍ അറിഞ്ഞവര്‍ തിരിഞ്ഞു നടന്നകന്നു
ഓടിയടുത്തു ഞാനവരുടെ അരികില്‍
യാചിച്ചു ഒരിറ്റു കരുണയും , സ്നേഹവും
അവരുടെ മുഖം മൂടുപടം കൊണ്ട്
മറഞ്ഞിരുന്നു ...അതെന്നെ അവരില്‍ നിന്ന്
മറച്ചതാണോ ????അറിയില്ല ഒന്നരിയമെനിക്ക്

അറിഞ്ഞില്ല അവരെന്‍ മുഖം...
കേട്ടില്ല അവെരെന്‍ രോദനം .....

ഒടുവിലെപ്പോഴോ പ്രജ്ഞ നശിചോരെന്‍
ഹൃദയ അറകള്‍ മരുഭൂമിയായി
വിണ്ടു കീറി ചോര കിനിഞ്ഞു
പനചിരങ്ങവേ ......
വിങ്ങും വേദനയില്‍ ഒരു ആര്‍ത്ത നാദം
രാവും പകലും സാക്ഷി ആയി ഞാന്‍ മുഴക്കവേ ....
ആ പ്രധിദ്വനിയില്‍
നാലുച്ചുവരുകള്‍ക്കും
ചങ്ങല്‍കള്‍ക്കും കൂട്ട് ആയി
തളര്‍ന്നുറങ്ങി ഇന്നും .......
ഞാനൊരു പൈതലായി ........

Thursday, 8 October 2009

അപ്പുണ്ണി



അപ്പുണ്ണി


നിന്നെകുറിച്ചോര്‍ക്കാന്‍ ഓര്‍മ്മകളുടെ
ഒരായിരം വര്‍ണ്ണപൊട്ടുകള്‍!!!!!
മറവിതന്‍ ഓര്‍മ്മ ചെപ്പില്‍ ഞാനെന്‍റെ
ബാല്യകാലം അയവിറക്കി .........
കുഴിയപ്പം മണ്ണില്‍ നമ്മള്‍ ചുട്ടതും
കഞ്ഞിയും കറിയും ചിരട്ടയില്‍ ഉണ്ടാക്കിയതും
മിട്ടായികട കളിച്ചതും
കടലാസിന്‍ തുണ്ടുകള്‍ കാശുകളാക്കി
നിന്‍ കുഞ്ഞി പോക്കറ്റില്‍ നീ കുത്തി നിറച്ചതും
ഒരു വേദനയോടെ ഓര്‍ത്തു ഞാന്‍ ..................

സായ്ന്തനങളില്‍ കുട്ടിം കോലും ,
കളിച്ചു ശങ്ട കൂടി കൈപിടിച്ചു
ഇടവഴിലൂടെ തട്ടിമറിഞ്ഞു ഓടിഒളിച്ചതും
ഇന്നലെപോലെന്‍ മനസ്സില്‍ നിറഞ്ഞു ..............
ചെറുപുരണ്ട ചെല കണ്ട് രോഷം പൂണ്ട
അമ്മയുടെ കവിളത്ത് ഒരുമ്മ നല്‍കി നമ്മള്‍
ഓടാന്‍ തുടങ്ങവേ ...അമ്മയുടെ
മൃദു കരങ്ങള്‍ നമ്മെ വട്ടം പിടിച്ചതും
കാച്ചിയ എണ്ണതന്‍ സൌരഭ്യം നെറുകയിലൂടെ
മേനിയിലേക്ക്‌ അരിച്ചിരങ്ങിയപ്പോള്‍
കോരിത്തരിച്ചു പോയില്ലേ ??/ നാം ....


ഒടുവില്‍ കടവിലേക്ക്‌ കരണം മറിഞ്ഞു
ചാടിയതും , കല്ലിട്ടാ0 കുഴി കളിച്ചതും ...
പൂഴിമണ്ണില്‍ കളിവീടുണ്ടാക്കിയതും
തട്ടി തെറുപ്പിച്ചതും ഓര്‍മതന്‍
വേലി ഏറ്റ്ത്തില്‍ തികട്ടി വന്നു ..............

ഈറന്‍ മുടിയില്‍ ഇറ്റ് വീഴുന്ന
സലില കണ്ങളെ തോര്‍ത്തിയെടുക്കാന്‍
അമ്മ തുനിയവെ ആ കരസ്പര്‍ശം
തട്ടിതെരുപ്പ്ച്ചു നാലുകെട്ടിന്‍ അകതള്ത്തിലേക്ക്‌
നമ്മള്‍ ഓടിമറഞ്ഞതും ......
ഇന്നുമെന്‍ ഓര്‍മയില്‍ കൂട് കൂടുന്നു......

കാലടിശബ്ദം കൊണ്ട് മുകരിതമായ
നടുമുറ്റത്ത്‌ നിന്ന് മുത്തശി കൈ പിടിച്ചു
രാമ നാമം ചൊല്ലാന്‍ പിടിച്ചിരുത്തിയതും
ഇടം കണ്ണുകളിട്ട് .. അമര്‍ത്തിചിരിച്ചതും
ഒടുവില്‍ നമ്മള്‍ കൈകള്‍ കൂപ്പിപിടിച്ചു
ധ്യാന നിരതരായതും എത്രയോ
ധന്യ നിമിഷങള്‍!!!! ആയിരുന്നു ഉണ്ണി ...............
.
ഒടുവിലെന്‍ സായം സന്ധ്യയില്‍
വറ്റി വരണ്ട കണ്ണുകളോടെ
വിറയാര്‍ന്ന ചുണ്ടുകളോടെ
ഗദ്ഗദം പുരളും സ്വരത്തോടെ
രാമ.... രാമ.. ചൊല്ലുകയാണ് നിന്‍ ഓപ്പോള്‍
കുഞ്ഞുണ്ണിതന്‍ ആത്മശാന്തിക്കായി ...........
കൈകള്‍ കു‌പ്പി തികച്ചും ഏകാകിനിയായി
ചൊല്ലു‌ന്നു രാമനാമം ..ഒരു ശിലയായി....
[അഹല്യയായി ]......................

Wednesday, 7 October 2009

കാത്തിരുപ്പ്


കാത്തിരുപ്പ്

സര്‍വ ചരാചരങ്ങളും കാത്തിരിക്കുകയാണ്‌
ഒന്ന് രണ്ടിനെ എന്നപോലെ..
മരുഭൂമി മഴയെ പ്രതീക്ഷിച്ചുഉം
കടല്‍ അസ്തമയ സൂര്യനെ നോകിയും
നീലാകാശം താര ചന്ദ്രനെ കാത്തും
ജനനി പുത്രനെ കാണാനും
മറവി ഓര്‍മയെ ഓര്‍ത്തും
ഞാന്‍ നിന്നെ നോക്കിയും
കാത്തിരുപ്പ് തുടരുകയാണ് ..
അനന്തമായ കാത്തിരുപ്പ് ..............

Saturday, 12 September 2009

അദൃശ്യ!!!!!!!!


അദൃശ്യ!!!!!!!! ഈ സഹായ്ത്രികയെ ഞാന്‍ അറിയില്ല .... ഇവളുടെ ഇന്നലയൂം ഇന്നും ഒന്നും എനിക്കറിയില്ല ...എവിടെ നിന്നോ എപ്പോഴോ വന്നു അത്രമത്രം ....അവള്‍ വരുന്നതും പോകുന്നതും ഞന്‍ അറിയാതെ .....അവളിടെ യാത്രയുടെദൂരം , ദിശ , ഗതി , ശീക്ക്രം ....ഒന്നും അറിയില്ല എനിക്ക് ....പക്ഷെ സഞ്ചാര ദിശയില്‍ എവിടെയൊക്കെയോ അവളുടെ ഗതി എന്റെ ദിശയിലേക്ക്‌ ...നീങ്ങിയോ ??അവളുടെ മുഖം പിടിച്ചുയര്‍ത്താന്‍ ഞാന്‍ ശ്രമികവേ ..ഏതോ ഒരു ഗതി പ്രവാഹതയില്‍ ... അവള്‍ അദൃശ്യ അയീ പൊയ മറഞ്ഞു .....ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.......................അവള്‍ ആണ്‌ ഈ അദൃശ്യ സൌഹൃതം
--

Sunday, 6 September 2009

അപൂര്‍ണം .........



ആദിയില്‍ നിന്നും അനാദിയിലേക്ക്‌ ഉള്ള പ്രയാനത്യില്ല്‍ .........

ആദിയിലെ കണ്ടു മുട്ടിയവര്‍

..അപരിച്തര്‍ ആയി നടന്നകന്നവര്‍

മധ്യഹ്നത്യിലെ ചൂടില്‍ ഇളം

നീരിനായി ഒരുമിച്ചു കൂടിയവര്‍ നാം

പ്രതിബിംബം ആയി അകന്നു നീങി ....

തിരഞ്ഞു നടക്കവേ ഒരു നിമിഷത്യില്‍ തിരിഞ്ഞു നോക്കി ............

ഒരു കര സ്പര്‍ശനം എല്കവേതിരിച്ചരിവിന്‍

പാതയില്‍ എന്റെ നയനങ്ങള്‍

നിന്നെ തേടവേ ത്മസിന്‍ അഗാതയില്‍

നീ ............

Wednesday, 26 August 2009

അറിയില്ല


ഈ കഥയ്ക്ക്‌ തുടക്കവും ഒടുക്കവും ഇല്ല ,, ഇത്യിലെ കഥാപത്രാം ആരെന്ന് എനിക്കും അറിയില .... ഞാനും അല്ല നിയൂം അല്ല .........നമുടെ നിഴലുകള്‍ ആവാം .
നിഴലുകള്‍ തമ്മില്‍ കുട്ടി മുട്ട്യപ്പോള്‍ , ഞാന്‍ നിന്നെ ഓര്‍ത്തുവോ , നീ എനെ ഓര്‍ത്തുവോ .........നീ എന്റ്റെ ആരായിരുന്നു .. നീ ഓര്‍ക്കുന്ന്ടോ .... ഓര്‍മയിലേക്ക്‌ ഞാന്‍ ഒന്നു തിരഞ്ഞു നടന്നു ... നയൂം ഞാനും ഒന്നിച്ചു കൈപിടിച്ചു നടന്നതും , കളിച്ചതും , മഴ നനഞ്ഞു പണി പിടിച്ചു കിടന്നതും എല്ലാം ഞാന്‍ ഓര്‍ക്കുന്നു .
പക്ഷെ നീ ആരാണ് .. നിനക്ക്‌ എന്റെ മുഖം തന്നെ അല്ലെ , നീയിപ്പോള്‍ എവിടെ ആണ് . മഞ്ഞു പട്ലങ്ങല്‍ക്കിടയിലിടെ ഞന്‍ നിന്റെ കരതലം സ്പര്‍ശിക്കാന്‍ ശ്രമിക്കവേ .. നീ ഒരു മായ പോലെ തൊന്നീ , എന്റെ കരങ്ങള്‍ക്ക്‌ നിനെ തൊടാന്‍ ആവുനിലെ , പലവുരു ശ്രമിച്ച എന്ന കരങ്ങള്‍ വിഫലം ആയി ...........ഒടുവിലെപോഴോ താഴെക്ക്‌ നോക്ക്യ ഞാന്‍ കണ്ടതോ ഭൂമിതന്‍ ചരുതയോ ....അപ്പോഴെന്‍ മനം മന്ത്രിച്ചു ..............ആത്മാക്കള്‍ക്ക് പരസ്പരം കൈപിടിച് nadakkan avilla എന്ന് ....................

Thursday, 18 June 2009

മറവി


മറവി

പ്രഭാതത്യില്‍ നിന്‍ സ്വരം കേട്ടു

ഞാന്‍ ഉണരരുണ്ടായിരുന്നു

അലസം ആയിരുന്ന എന്‍റെ ദിനങള്‍

നിന്നെ ഓര്ത്തു വിരസത അകറ്റി

അലക്ഷ്യമായ ഏന്‍ യാത്രയില്‍

നിന്നെ ഓര്ത്തു ഞാന്‍ നടന്നു

മറന്നു വെച്ച തുലിക വീണ്ടും

മഷിയിട്ടു നനച്ചു ഞാന്‍

കവിതയാക്കി ...

ഒടുവില്‍ ആ കവിതക്ക്‌ നിന്റെ

പേരിട് വിളിക്കാന്‍ ശ്രമിച്ച ഞാന്‍

ഓര്‍മയുടെ ആഴങ്ങല്യില്‍ പരതീ

നിന്റെ പേരിനായി .....ഇന്നും ...


Tuesday, 9 June 2009

മഴ

മഴ... മഴയുടെ ഓര്‍മപെടുത്തല്‍ .....
.....അദ്ധ്യായം 1കൊരിചോരി‌ന്ന മഴയെ നോക്കി ഞാന്‍ കൊരിതരിക്കരുണ്ടായിരുന്നു , എന്‍റെമഴ തുള്ളികള്‍ കൈക്മ്പ്ളില്‍ തെറുപ്പിച്ച് പളുങ്ക് മണികള്‍ ആകുമായിരുന്നുകൊലുസിട്ട എന്‍ പാദങ്ങള്‍ മഴവെള്ളത്തില്‍ നൃത്തം വെക്കാറുണ്ടായിരുന്നു ..................
അദ്ധ്യായം 2
കര്‍കിടത്തിലെ തകര്‍ന്നു പെയ്തമഴയില്‍എന്‍ കൈ ഇഴയില്‍‌ുടെ ഉര്‍നിറങ്ങിയ പിണ്ടചോറിനു ഒപ്പം കറുകയുംചെത്തിയം , ചാറി തുടങ്ങിയ മഴത്തുള്ളികളും അവശേഷിച്ചിരുന്നുഈറന്‍ അണിഞ്ഞു ബലി അര്‍പ്പണം നടത്തിയപ്പോള്‍പെയ്തു ഇറങ്ങിയ മഴയില്‍ ഞാന്‍ മരവിച്ചിരുന്നു ................ഹൃദയവും പ്രകൃതിയും പ്രകമ്പനം കൊണ്ടപ്പോള്‍കണ്ണീരും മഴയും അയീ അത് ഭൂമിയില്‍ പതിച്ചു ..................................
അദ്ധ്യായം 3
ഇന്ന് മഴയുടെ ഇരമ്പല്‍ കേള്‍കുമ്പോള്‍ , കണ്ണും കാതും ക്‌ുട്ടി അടച്ചു ഞാന്‍ ഇരുട്ടിനുള്ളില്‍ ഓര്‍മയുടെ തടവറയില്‍ ഏകാകിനി ആയിമൌനത്തിനു കുട്ടുകാരി ആയി തുടരുന്നു
സ്മിത അറക്കല്‍ ......................[2007ജൂണ്‍ - നവംബര്‍]