
അപ്പുണ്ണി
നിന്നെകുറിച്ചോര്‍ക്കാന്‍ ഓര്‍മ്മകളുടെ
ഒരായിരം വര്‍ണ്ണപൊട്ടുകള്‍!!!!!
മറവിതന്‍ ഓര്‍മ്മ ചെപ്പില്‍ ഞാനെന്‍റെ
ബാല്യകാലം അയവിറക്കി .........
കുഴിയപ്പം മണ്ണില്‍ നമ്മള്‍ ചുട്ടതും
കഞ്ഞിയും കറിയും ചിരട്ടയില്‍ ഉണ്ടാക്കിയതും
മിട്ടായികട കളിച്ചതും
കടലാസിന്‍ തുണ്ടുകള്‍ കാശുകളാക്കി
നിന്‍ കുഞ്ഞി പോക്കറ്റില്‍ നീ കുത്തി നിറച്ചതും
ഒരു വേദനയോടെ ഓര്‍ത്തു ഞാന്‍ ..................
സായ്ന്തനങളില്‍ കുട്ടിം കോലും ,
കളിച്ചു ശങ്ട കൂടി കൈപിടിച്ചു
ഇടവഴിലൂടെ തട്ടിമറിഞ്ഞു ഓടിഒളിച്ചതും
ഇന്നലെപോലെന്‍ മനസ്സില്‍ നിറഞ്ഞു ..............
ചെറുപുരണ്ട ചെല കണ്ട് രോഷം പൂണ്ട
അമ്മയുടെ കവിളത്ത് ഒരുമ്മ നല്‍കി നമ്മള്‍
ഓടാന്‍ തുടങ്ങവേ ...അമ്മയുടെ
മൃദു കരങ്ങള്‍ നമ്മെ വട്ടം പിടിച്ചതും
കാച്ചിയ എണ്ണതന്‍ സൌരഭ്യം നെറുകയിലൂടെ
മേനിയിലേക്ക് അരിച്ചിരങ്ങിയപ്പോള്‍
കോരിത്തരിച്ചു പോയില്ലേ ??/ നാം ....
ഒടുവില്‍ കടവിലേക്ക് കരണം മറിഞ്ഞു
ചാടിയതും , കല്ലിട്ടാ0 കുഴി കളിച്ചതും ...
പൂഴിമണ്ണില്‍ കളിവീടുണ്ടാക്കിയതും
തട്ടി തെറുപ്പിച്ചതും ഓര്‍മതന്‍
വേലി ഏറ്റ്ത്തില്‍ തികട്ടി വന്നു ..............
ഈറന്‍ മുടിയില്‍ ഇറ്റ് വീഴുന്ന
സലില കണ്ങളെ തോര്‍ത്തിയെടുക്കാന്‍
അമ്മ തുനിയവെ ആ കരസ്പര്‍ശം
തട്ടിതെരുപ്പ്ച്ചു നാലുകെട്ടിന്‍ അകതള്ത്തിലേക്ക്
നമ്മള്‍ ഓടിമറഞ്ഞതും ......
ഇന്നുമെന്‍ ഓര്‍മയില്‍ കൂട് കൂടുന്നു......
കാലടിശബ്ദം കൊണ്ട് മുകരിതമായ
നടുമുറ്റത്ത് നിന്ന് മുത്തശി കൈ പിടിച്ചു
രാമ നാമം ചൊല്ലാന്‍ പിടിച്ചിരുത്തിയതും
ഇടം കണ്ണുകളിട്ട് .. അമര്‍ത്തിചിരിച്ചതും
ഒടുവില്‍ നമ്മള്‍ കൈകള്‍ കൂപ്പിപിടിച്ചു
ധ്യാന നിരതരായതും എത്രയോ
ധന്യ നിമിഷങള്‍!!!! ആയിരുന്നു ഉണ്ണി ...............
.
ഒടുവിലെന്‍ സായം സന്ധ്യയില്‍
വറ്റി വരണ്ട കണ്ണുകളോടെ
വിറയാര്‍ന്ന ചുണ്ടുകളോടെ
ഗദ്ഗദം പുരളും സ്വരത്തോടെ
രാമ.... രാമ.. ചൊല്ലുകയാണ് നിന്‍ ഓപ്പോള്‍
കുഞ്ഞുണ്ണിതന്‍ ആത്മശാന്തിക്കായി ...........
കൈകള്‍ കുപ്പി തികച്ചും ഏകാകിനിയായി
ചൊല്ലുന്നു രാമനാമം ..ഒരു ശിലയായി....
[അഹല്യയായി ]......................
അമ്മയുടെ കവിളത്ത് ഒരുമ്മ നല്‍കി നമ്മള്‍
ReplyDeleteഓടാന്‍ തുടങ്ങവേ ...അമ്മയുടെ
മൃദു കരങ്ങള്‍ നമ്മെ വട്ടം പിടിച്ചതും
കാച്ചിയ എണ്ണതന്‍ സൌരഭ്യം നെറുകയിലൂടെ
മേനിയിലേക്ക് അരിച്ചിരങ്ങിയപ്പോള്‍
കോരിത്തരിച്ചു പോയില്ലേ ??/ നാം ....
grihaathurathathinte oramakal...
chjuttu pollikkunnu....
nannaayirikkunnu.....